സ്വർണ്ണ ഖനിയിലെ കഥ പറയുന്ന KGF

പ്രശാന്ത് നീലാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
 കോലാർ  ഗോൾഡ് മൈനുകളെ കേന്ദ്രികരിച്ചു മനുഷ്യന്റെ ഉള്ളിലെ ആർത്തിയെ പറ്റിയും ആഗ്രഹങ്ങളെ പറ്റിയും പറയുന്ന ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും വലിയ രീതിയിൽ ഫോളോ ചെയ്തിട്ടുണ്ട്. ബാഹുബലിയുടെ വിജയം ആകണം അണിയറക്കാരെ കൊണ്ട് രണ്ടു ഭാഗങ്ങളായി സിനിമ ചെയ്യാൻ പ്രേരിപ്പിച്ചത്. കെ ജി എഫ് ആദ്യ ഭാഗം ഇന്ന് തീയേറ്ററുകളിൽ എത്തി.


ബാഹുബലി ആദ്യ ഭാഗം കഴിഞ്ഞിറങ്ങുമ്പോൾ രണ്ടാം ഭാഗത്തിനായി പ്രേക്ഷകനിൽ ആകാംശ സിനിമ നല്കിയിരുന്നല്ലോ, അത് പോലെ തന്നെയാണ് കെ ജി എഫ് ആദ്യ ഭാഗവും,  രണ്ടാം ഭാഗത്തിലേക്ക് അതിന്റെ കാത്തിരിപ്പിലേക്ക് പ്രേക്ഷകനൊരു പാലമിടുന്ന ചിത്രമാണ്. 70 – 80 കളിലെ അമിതാഭ് ബച്ചൻ സിനിമകളെ ഓർമിപ്പിക്കുന്ന തരത്തിലെ ഇന്റർസിറ്റി നിറഞ്ഞ സിനിമയാകും കെ ജി എഫ് എന്ന് സംവിധായകൻ പറഞ്ഞത് വെറുതെയല്ല. ഇന്റെൻസ് ആയ വളരെ തീക്ഷണമായ കഥാ മുഹൂർത്തങ്ങൾ നിറഞ്ഞ സിനിമയാണ് കെ ജി എഫ്ൻറെ ആദ്യ ഭാഗം.


1951 മുതൽ 2018 വരെ നീളുന്ന കഥാ പശ്ചാത്തലമാണ് ചിത്രത്തിനുള്ളത്. നോൺ ലീനിയർ സ്റ്റോറി ടെല്ലിങ് ആണ് ഉപയോഗിച്ചിട്ടുള്ളത്. ആദ്യ പകുതി റോക്കി എന്ന യഷ്ന്റെ നായക കഥാപാത്രത്തെ പറ്റിയുള്ള സെറ്റിങ് ആണ്. റോക്കി എങ്ങനെ മുംബൈ തെരുവുകളിൽ നിന്ന് അവന്റെ സ്വപ്ന സാക്ഷാത്കരണത്തിനായി കോലാർ ഗോൾഡ് പാടങ്ങളിൽ എത്തി എന്ന വിശദീകരണത്തിലൂടെ കഥ മുന്നോട്ട് പോകുമ്പോൾ റോക്കിയുടെ ജീവിതം കീഴ്മേൽ മറിക്കുന്ന ഒരു സംഭാവമുമായി സിനിമ അവസാനിക്കുന്നു. കോലാർ ഗോൾഡ് പാടങ്ങളുടെ നേതാവായി ഉള്ള റോക്കിയുടെ ജീവിതമാകും രണ്ടാം ഭാഗം എന്ന് ഉറപ്പിക്കാമെങ്കിലും അതിലേക്ക് ഒരു വലിയ ക്യൂരിയോസിറ്റി നീളുന്നുണ്ട്.
ഓരോ കഥാപാത്രത്തിനെയും അനാവരണം ചെയ്യുന്ന രീതി മുതൽ, വില്ലന്മാർ വരെ അതി ഗംഭീരമെന്നു പറയാതെ വയ്യ. റോക്കിയുടെ അമ്മയോടുള്ള സ്നേഹം ഇമോഷണൽ പാർട്ട് ആയി സംവിധായകൻ കരുതി വയ്ക്കുമ്പോൾ ഹൈ നോച് ആക്ഷൻ മോമെന്റുകൾ ആകുന്നു.

ആക്ഷൻ രംഗങ്ങളിൽ സൗത്ത് ഇന്ത്യൻ സിനിമയിൽ ഇത് വരെ കാണാത്ത പെർഫെക്ഷൻ കെ ജി എഫിന് സ്വന്തമായി ഉണ്ട്. ഉദാഹരണത്തിന് ആദ്യ പകുതിയിലെയും ക്ലൈമാക്സിലെയും ഗൺ ഫയർ സീനുകൾ ഒക്കെ അതി ഗംഭീരമാണ്. റോക്കിയുടെ ഇൻട്രൊഡക്ഷൻ തന്നെയാണ് മുഴുവൻ സിനിമയും എന്ന് പറയാം.യഷ് സ്ക്രീൻ പ്രസൻസ് കൊണ്ട് അതി ഗംഭീരമാക്കിയിട്ടുണ്ട് റോക്കിയെ..

ദൃശ്യങ്ങൾ അതി ഗംഭീരമാണ്. ഇരുട്ടു നിറഞ്ഞ കോലാർ പാടങ്ങൾ മുതൽ ബാംഗ്ലൂർ ലൈഫെന്റെ പ്രകാശമേറിയ വശങ്ങൾ വരെ പെർഫെക്ഷൻ വൈസ് ക്ലാസ് ആണ്.



Comments

  1. Casino-Casino and Hotel - Mapyro
    Casino-Casino and Hotel 양주 출장마사지 is located in Jean, Louisiana and has a total of 30000 고양 출장샵 rooms. This casino-resort features 상주 출장샵 over 60000 강원도 출장샵 slot machines, video poker 부천 출장샵

    ReplyDelete

Post a Comment

Popular posts from this blog

ഒടിയന്റെ കൂടെ ലൂസിഫറും...

സത്യൻ അന്തിക്കാടും ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്നു ഫഹദിലൂടെ..

എങ്ങും വൻ തരംഗം തീർത്ത് വിജയ് സേതുപതിയുടെ സീതകാതി...