വിരമിച്ചു... ആ വാഴ്തപെടാത്ത നായകൻ..
ഇന്ത്യൻ ക്രിക്കറ്റ് ആരാധകരേ ഞെട്ടിച്ച് കൊണ്ട് ഒരു വിരമിക്കൽ കൂടി.. അവസാന മത്സരം പോലും കളിക്കാതെ ഗൗദം ഗംബീർ വിരമിക്കുന്നു..
ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഒരു ഓപ്പണിംഗ് ബാറ്റ്സ്മാനാണ് ഗൗതം ഗംഭീർ. 1981 ഒക്ടോബർ 14-ന് ഡൽഹിയിൽ ജനിച്ചു. 2003 മുതൽ ദേശീയ ഏകദിന ടീമിലെയും, 2004 മുതൽ ടെസ്റ്റ് ടീമിലെയും അംഗമാണ്. ആഭ്യന്തര ക്രിക്കറ്റിൽ 50ന് മുകളിൽ ശരാശരിയുമായി റൺസ് വാരിക്കൂട്ടിയ ഗംഭീർ 2002-ൽ തുടർച്ചയായി രണ്ട് മത്സരങ്ങളിൽ ഇരട്ട സെഞ്ച്വറി നേടിയതോടെ ദേശീയ ടീമിലെ ഓപ്പണിംഗ് സ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്റെ സാധ്യതകൾ വർദ്ധിപ്പിച്ചു. 2003-ൽ ബംഗ്ലാദേശിനെതിരെ നടന്ന ടി.വി.എസ് കപ്പിൽ ഗംഭീർ ഏകദിനത്തിലെ തന്റെ അരങ്ങേറ്റം കുറിച്ചു. 2004-ലെ ബോർഡർ-ഗവാസ്കർ ട്രോഫിയിലെ 4ആം മത്സരത്തിൽ ഗംഭീർ തന്റെ ടെസ്റ്റ് കരിയറിലെ അരങ്ങേറ്റം നടത്തി.നടാഷ ജെെൻ ആണ് ഗൗതം ഗംഭീറിന്റെ ഭാര്യ..
ഇന്ത്യയുടെ രണ്ട് ലോകകപ്പിന്റെ വിജയശില്‍പി എന്നാണ് ഗംഭീര്‍ ചരിത്രത്തില്‍ അറിയപ്പെടുക. സമ്മര്‍ദത്തെ അതിജീവിച്ച 2007ലെ ട്വന്റി 20 ലോകകപ്പ് ഫൈനലും 2011 ഫൈനലും ആരാധകര്‍ക്ക് മറക്കാനാവില്ല.
2003ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച ഗംഭീര്‍ ഇന്ത്യക്കു വേണ്ടി 58 ടെസ്റ്റ് മത്സരങ്ങളും 147 ഏകദിനങ്ങളും 37 ട്വന്റി 20കളും കളിച്ചിട്ടുണ്ട്. ഒന്‍പത് സെഞ്ച്വറികളുല്‍പ്പെട് ടെസ്റ്റില്‍ 4154 റണ്‍സും 11 സെഞ്ച്വറികളടക്കം ഏകദിനത്തില്‍ 5238 റണ്‍സും. ഇടയ്ക്കാലത്ത് നായകന്റെ കുപ്പായമണിഞ്ഞപ്പോഴും താരം ആരാധകരെ നിരാശപ്പെടുത്തിയില്ല. ഗംഭീര്‍ നയിച്ച ആറ് മത്സരങ്ങളിലും ഇന്ത്യ ജയിച്ചു.
[12/6, 07:11] Farhan: പിന്നീട് ടീമില്‍ നിന്ന് പുറത്താക്കപ്പെട്ടെങ്കിലും ഫസ്റ്റ് ക്ലാസ്സ് മത്സരങ്ങളിലും ഐപിഎല്ലിലും താരം തന്റെ സാന്നിധ്യം അറിയിച്ചുകൊണ്ടിരുന്നു. ഏറ്റവുമൊടുവില്‍ 2016ലാണ് ഗംഭീര്‍ അന്താരാഷ്ട്ര മത്സരം കളിച്ചത്. ഇന്നലെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയ ഗംഭീറിനെ ഫെയര്‍ വെല്‍ മത്സരം നല്‍കാതെ പറഞ്ഞയച്ച രാഹുല്‍ ദ്രാവിഡ്, സഹീര്‍ഖാന്‍, വീരേന്ദര്‍ സെവാഗ്, വിവിഎസ് ലക്ഷ്മണ്‍ എന്നിവര്‍ക്കൊപ്പമാണ് ആരാധകര്‍ ചേര്‍ത്തുവെയ്ക്കുന്നത്.
Comments
Post a Comment