പേര് നിലനിർത്തി ടോവിനോയുടെ ഉമ്മയുടെ പേര്.

ഒരു ചെറിയ കഥ അതിനു ഹൃദയത്തിൽ തൊടുന്ന ഒരു ക്ലൈമാക്സ്‌ അതാണ് ഈ ചിത്രം. നവാഗതനായ ജോസ് സെബാസ്റ്റ്യൻ ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഹമീദായി വേഷമിടുന്നത് ടോവിനോയാണ്.
ബാപ്പ മരിച്ചപ്പോൾ വേറെ ആരുമില്ലാതെ യെത്തീം ആയ ടോവിനോയുടെ കഥാപാത്രം തന്റെ ഉമ്മയെ അന്വേഷിച്ചു ഇറങ്ങുന്നത് ആണ് . ഉമ്മയെ കണ്ടുപിടിച്ചു താൻ യത്തീം അല്ലന്നും തനിക്കു ഇഷ്ടപെട്ട പെണിനെ നിക്കാഹ് കഴിച്ചു ജീവിക്കണം എന്നൊക്കെ ചെറിയ ആഗ്രഹം ഉള്ള  സാധുവും ഒരുപാട്  നിഷ്കളങ്കത നിറഞ്ഞ് കഥാപാത്രം. കൂട്ടിനു എന്തിനും ഏതിനും ഹരീഷ് കണാരനും. ഹമീദായി ടൊവിനൊ തോമസും ഹമീദിന്റെ ഉപ്പയുടെ ആദ്യഭാര്യയായി ശാന്തി കൃഷ്ണയും രണ്ടാമത്തെ ഭാര്യയായി ഉർവശിയും സ്ക്രീനിലെത്തുന്നു. ഇഴഞ്ഞുതുടങ്ങിയ സിനിമയുടെ ആദ്യപകുതിയുടെ അവസാനത്തോടടുപ്പിച്ച്, ഉർവശി സ്ക്രീനിൽ എത്തുന്നതോടെയാണ് ചിത്രം രസകരമായ കഥാഗതിയിലേക്ക് പ്രവേശിക്കുന്നത്.

വെകിളി പിടിച്ച ഉമ്മ ആയി ഉർവശി കലക്കി പ്രത്യകിച്ചും രണ്ടാം പകുതിയിൽ ലക്നൗ യാത്രയിൽ ഒക്കെ. ടോവിനോ ഉർവശി കെമിസ്ട്രി ചിത്രത്തിന് മുതൽകൂട്ടു ആണ്.
ചിത്രം കഥാ പറച്ചിൽ  മെല്ലെപോക്ക് ആണ് കൈക്കൊണ്ടിരിക്കുന്നത് എന്നാലും രണ്ടാം പകുതിയിൽ ഒരുപാട് നല്ല ചിത്രീകരണം കൊണ്ടും വളരെ യോജിച്ച ക്ലൈമാക്സ്‌ കൊണ്ടും ഒരു നല്ല ഗണത്തിൽ ചിത്രം ചെന്ന് എത്തുന്നു. ഗോപി സുന്ദർ ബിജിഎം,സോങ്‌സ്  ഒക്കെ  കൂടുതൽ ഭംഗി കൊടുക്കുന്നുമുണ്ട്.


Comments

Popular posts from this blog

ഒടിയന്റെ കൂടെ ലൂസിഫറും...

സത്യൻ അന്തിക്കാടും ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്നു ഫഹദിലൂടെ..

എങ്ങും വൻ തരംഗം തീർത്ത് വിജയ് സേതുപതിയുടെ സീതകാതി...