'വിജയ' തെരോട്ടത്തിന്റെ 26 വർഷം

"വിജയ" തേരോട്ടത്തിന്റെ 26 വർഷം..

തമിഴ് സിനിമയുടെ ദളപതി...   ജോസഫ് വിജയ് ചന്ദ്രശേഖർ എന്ന ദളപതി വിജയ് യുടെ ജീവിതത്തിലൂടെ..

1924 ജൂൺ 22ന്‌ പ്രമുഖ ചലച്ചിത്ര നിർമാതാവ്  എസ് എ ചന്ദ്രശേഖർ , ശോഭ ചന്ദ്രശേഖർ എന്നിവരുടെ മകനായി ജനിച്ചു.രണ്ടാം വയസ്സിൽ തന്നെ മരണമടഞ്ഞ സഹോദരി വിദ്യാ ചന്ദ്രശേഖറിന്റെ ജീവിതം ശുക്രൻ എന്ന പേരിൽ സിനിമയാക്കപെട്ടിട്ടുണ്ട്.  ചെന്നൈയിലെ സെന്റ് ലയോള കോളജിൽ ആയിരുന്നു ഉപരിപഠനം.. 1999ല്‍‌ തന്റെ കടുത്ത ആരാധികയായ സംഗീതയെ തന്നെ വിവാഹം ചെയ്യുകയും ചെയ്തു..

ഇനി അദ്ദേഹത്തിന്റെ സിനിമ ജീവിതത്തിലൂടെ...

* തന്റെ പത്താം വയസ്സിൽ 1984ൽ ഇറങ്ങിയ വെട്ട്രി എന്ന സിനിമയിലൂടെ ചലച്ചിത്ര ലോകത്തേക്ക് കാലുകുത്തിയ വിജയ്  1988ൽ ഇറങ്ങിയ ഇത്  എങ്കൾ നീതി എന്ന സിനിമയിലും തന്റെ സാന്നിധ്യം അറിയിച്ചു .

പിന്നീട് 1992ൽ ഇറങ്ങിയ 'നാളയ തീർപ്പ്' എന്ന ചിത്രത്തിലൂടെയാണ് കേന്ദ്ര കഥാപാത്രമായി അഭിനയിച്ച് തുടങ്ങിയത്.അതിന്റെ പ്രൊഡ്യൂസർ പിതാവ് തന്നെയായിരുന്നു.. പിന്നീട് വിജയകാന്തിന്റെ സെന്ധൂരപാണ്ടി യിൽ സഹനടനായി വന്നു..ഇതിലൂടെയാണ് വിജയ് എന്ന നടൻ തമിൽ നാട്ടിൽ പേരെടുത്ത് തുടങ്ങിയത്.

ഒരിക്കൽ വീണ്ടും ഒരു ബ്രീക്‌ത്രൂ വന്നെങ്കിലും പിന്നീട് 1996ൽ വന്ന പൂവേ ഉണക്കാകെ എന്ന സിനിമയിലൂടെ തേരോട്ടം തുടങ്ങുകയായിരുന്നു. പിന്നീടങ്ങോട്ട് ഇന്നേ വരെ ഒരു താഴ്ച അനുഭവിച്ചിട്ടില്ല. 62 സിനിമകൾ. സംസ്ഥാന അവാർഡുകൾ പോലെയുള്ള പ്രധാനപെട്ട അൻപതിൽ അധികം അവാർഡുകൾ..  എല്ലാം ഒരൊറ്റ നടന്റെ പേരിൽ..  ഇന്നിപ്പോൾ കോളിവുഡ് ഇൻഡസ്ട്രിയിൽ സൂപ്പർ സ്റ്റാർ രജനികാന്ത് കഴിഞ്ഞാൽ ആര് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരം മാത്രം ദളപതി വിജയ്...അഞ്ചോളം 100കോടി സിനിമകൾ രണ്ട് ഇരുന്നൂറ് കോടി സിനിമയും.. കോളിവുഡിൽ വേറെ ആർക്കും തകർക്കനാവാത്ത റെ റെക്കോർഡുകൾ.. ഇൻഡസ്ട്രിയിൽ തന്നെ ഏറ്റവും അധികം റിമുണറേഷൻ വാങ്ങിക്കുന്ന നടൻ , ഉയർന്ന ആദ്യ ദിന കളക്ഷൻ, പിന്നണി ഗായകൻ, എന്നിവ എല്ലാം ഇൗ കൈകളിൽ ഭദ്രം..  തമിഴ് സിനിമ ലോകത്ത് മാത്രമല്ല അങ്ങ് തെലുങ്കിലും , ഹിന്ദിയിലും  ഇങ്ങ് മലയാളത്തിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ച നടൻ.. തന്റെ മിക്ക സിനിമകളും ഇൗ മൂന്ന് ഭാഷകളിലും ഡബ്ബ്‌ ചെയ്ത് ഇറക്കിയിട്ടുണ്ട്..
2012ൽ ഇറങ്ങിയ റൗഡി റാത്തോർ എന്ന അക്ഷയ് കുമാറിന്റെ ഹിന്ദി സിനിമയിലും തന്റെ സാന്നിധ്യം അറിയിച്ചു...

ജോസഫ് വിജയ് എന്ന ദളപതി വിജയ് തന്റെ വിജയ തേരോട്ടം തുടർന്ന് കൊണ്ടേ ഇരിക്കുമ്പോൾ മറ്റു നടന്മാർക്ക് എത്തിപ്പെടാൻ കഴിയാത്ത ഉന്നദങ്ങളിലേക്ക്‌ കുദിച്ചുകൊണ്ടിക്കുകയാണ്..കത്തിജ്വലിക്കുന്ന സൂര്യനെ പോലെ ഒരു പ്രഭാവലയം തീർത്ത് ഇനിയും കുറേ ദൂരം എത്തിപെടെട്ടെ...

Comments

Popular posts from this blog

ഒടിയന്റെ കൂടെ ലൂസിഫറും...

സത്യൻ അന്തിക്കാടും ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്നു ഫഹദിലൂടെ..

എങ്ങും വൻ തരംഗം തീർത്ത് വിജയ് സേതുപതിയുടെ സീതകാതി...